മാനന്തവാടി: കോവിഡ് കാലത്തു സഹായഹസ്തവുമായി കെസിവൈഎം മാനന്തവാടി രൂപത. രൂപതയുടെ പരിധിയില്‍ വരുന്ന 13 മേഖലകളിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കിറ്റ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാനന്തവാടി രൂപത വികാരി ജനറള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ മാനന്തവാടി സമരിറ്റന്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് നല്‍കി നിര്‍വഹിച്ചു.
മാനന്തവാടി രൂപത പ്രൊക്യൂറേറ്റര്‍ ഫാ. ബിജു പൊന്‍പാറയില്‍, കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറയ്‌ക്കേത്തോട്ടത്തില്‍, കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര, സിന്‍ഡികേറ്റ് അംഗങ്ങളായ ഷിജിന്‍ മുണ്ടയ്ക്കാത്തടത്തില്‍, റ്റോബി കൂട്ടുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
Comments